മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയെയും, മന്ത്രി പിണറായി വിജയനെതിരെയും കടുത്ത പ്രചാരണം നടത്തി സോഷ്യൽ മീഡിയിൽ വിമർശനം നേടിയ അഖിൽ മാരാർ അവസാനം മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചു , ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകുവാണെങ്കിൽ താൻ ഒരു ലക്ഷം നൽകുമെന്ന് അഖിൽ മാരാർ മുൻപ് പറഞ്ഞിരുന്നു, എന്നാൽ അഖിലിന്റെ പോസ്റ്റിൽ എത്തിയ കമെന്റുകളുടെ വിമർശനം കണ്ടു ഇപ്പോൾ അഖിൽ മാരാർ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാമെന്ന് അതേ പോസ്റ്റ് എഡിറ്റ് ചെയ്യ്തു കൊണ്ട് എത്തിയിരിക്കുകയാണ്
അഖിലിന്റെ പോസ്റ്റിന് വിമർശനം എത്തിയതോടെ ഈ പോസ്റ്റ് അഖിൽ എഡിറ്റ് ചെയ്തു. മറുപടി നൽകാൻ കാണിച്ച മാന്യതയ്ക്കും ഭാവിയിൽ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാൻ നൽകുമെന്നാണ് അഖിൽ മാരാർ എഡിറ്റ് ചെയ്യ്തിരിക്കുന്നത്.കൂടാതെ ഈ വരുന്ന തുകയിൽ സഖാക്കന്മാരുടെ കീശ വീർത്താൽ മുഖ്യമന്ത്രി കൂടുതൽ വിയർക്കും.എന്ന വാചകം കൂടി കൂട്ടിച്ചേർത്താണ് അഖിൽ ഒരു വീഡിയോയും ചെയ്യ്തിരിക്കുന്നത്
