വിജയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഏറ്റെടുത്താണ് വി ഡി സതീശന്‍ ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയത്. ഉപതെരെഞ്ഞുടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി എ കെ ഷാനിബ് രംഗത്ത്.
പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും എ കെ ഷാനിബ് വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത ആളാണ് വി ഡി സതീശന്‍ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ് സമീപനം. അധികാര മോഹം മൂലം ആരുമായും കൂട്ട് ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുകയാണ് വിഡി സതീശന്‍ എന്ന് അദ്ദേഹം പറഞ്ഞു.
