ആർ എസ് എസ് ബന്ധം ഉള്ളതുകൊണ്ട് എ ഡി ജി പി യെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു, പൊലീസുകാരെ കൊണ്ട് പൂരം കലക്കിയത് മുഖ്യ മന്ത്രി, കൃത്യമായ ആസൂത്രണം എന്നും വി ഡി സതീശൻ പറയുന്നു. ഹൈന്ദവ വികാരമുയർത്തി മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചു.കൂടാതെ ഇതിൽഎഡിജിപി എംആർ അജിത്കുമാറിനും പങ്കുണ്ട്.തൃശൂർ പൂരം കലക്കാൻ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും വി ഡി സതീശൻ പറഞ്ഞു.
ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും ,കമ്മിഷ്ണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ല എന്നും സതീശൻ ആരോപിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണം. ഇലക്ഷന് ശേഷം ഇഡി എവിടെ. കരുവന്നൂരിലെ അന്വേഷണം എവിടെയാണ്. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണ് സതീശൻ പറഞ്ഞു.
