News

ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റും; പകരം രണ്ടുപേർ ,സൂചന 

എ ഡി ജി പി അജിത് കുമാറിനെ ക്രമാസമാധാന ചുമതലയിൽ നിന്നും മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ, ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന.ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ അജിത്കുമാറിനെതിരെ  പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത.  പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത ഇപ്പോൾ പുറത്ത് വരുന്നത്.

 

Most Popular

To Top