വിടാമുയർച്ചിയുടെ ടീസർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിൽ ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ച് അജിത്ത് ആരാധകർ. അജിത് കടവുളേ’ എന്ന മുദ്രാവാക്യം വിളിച്ച് ശബരിമല ക്ഷേത്ര സന്നിധിയിൽ ആരാധകർ ബാനർ ഉയർത്തി.
എന്നാൽ ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്നും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
