നടൻ ബൈജു സന്തോഷ് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രതികരിച്ച് മകൾ ഐശ്വര്യ സന്തോഷ്. അപകടം നടന്ന സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്ന് മകള്‍ ഐശ്വര്യ സന്തോഷ്. അച്ഛന്റെ കൂടെ ഉണ്ടായിരുന്നത് കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
‘കാർ അപകടം നടക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ഞാനല്ല.അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ സ്റ്റോറി പോസ്റ്റ് ചെയ്തത്.’ – എന്നാണ് ഐശ്വര്യ സന്തോഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഇന്നലെ അര്‍ധരാത്രി ആണ് തിരുവനന്തപുരം വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു.
