Politics

ക്യാംപസ് സംഘർഷങ്ങളുമായി മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണം പ്രതിഷേധാർഹമെന്ന്; എഐഎസ്എഫ്

ക്യാംപസ് സംഘര്ഷങ്ങളുമായി മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണം പ്രതിഷേധാര്ഹമാണ് എന്ന് എ ഐ എസ് എഫ്. എന്നാൽ തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി  വേട്ടക്കാരനൊപ്പമാണോ അതോ ഇറക്കൊപ്പമാണോ  എന്നുള്ള കാര്യവും വ്യക്തമാക്കണമെന്നും എ ഐ എസ് എഫ്, ഒരു വർത്തകുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ

മുഖ്യമന്ത്രി നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാവുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണ് എന്നാണ്  എഐഎസ്എഫിന്റെ കുറ്റപ്പെടുത്തല്‍. സംസ്ഥാനത്ത് ക്യാമ്പസുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇങ്ങനെ പുറത്ത് വരുന്ന അക്രമവാര്‍ത്തകള്‍ അപമാനകരമാണെന്നും എഐഎസ്എഫ് വെളിപ്പെടുത്തി. കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂര്‍ എസ്എന്‍കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് എഐഎസ്എഫ് പറയുന്നു.

സർഗ്ഗാത്മക ഇടങ്ങളായി മാറേണ്ട ഈ ക്യാമ്പസുകൾ അക്രമപ്രവര്തനം നടത്തുന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു. അതുകൊണ്ടു തന്നെ തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോകണം എന്നും എ ഐ എസ് എഫ്  വ്യക്തമാക്കി

Most Popular

To Top