അഗ്നിക്കാവടിയേന്തി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. കാർത്തിക് കാവടി എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ നിറയുകയാണ്. അതേസമയം, സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനമാണ് താരത്തിനെതിരെ വരുന്നത്. കഴിഞ്ഞ വർഷവും കാവടി എടുത്തതിന്റെ പേരിൽ കാർത്തിക് വലിയ സൈബറാക്രമണം നേരിട്ടിരുന്നു.
കഠിന വൃതമെടുത്താണ് കാർത്തിക് കാവടിയെടുത്തത്. കാവടി കുത്തിയപ്പോൾ വേദനിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ എൻറെ കാത് കുത്തിയപ്പോൾ പോലും ഞാൻ കരഞ്ഞു, പക്ഷേ നമ്മുടെ വ്രതം കൃത്യമാണെങ്കിൽ, ഭക്തി യഥാർഥമാണെങ്കിൽ വേദനിക്കില്ല എന്നായിരുന്നു കാർത്തിക് പറഞ്ഞത്. ഇതിനിടെ കാവടിയെടുക്കുന്നതിന്റെ തയാറാടെപ്പുകളെ കുറിച്ച് കാർത്തിക് പറയുന്ന വാക്കുകളും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
തൈപ്പൂയ കാവടിയാടി കാർത്തിക് സൂര്യ
