റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ ഉയര്‍ന്ന ലഹരിമരുന്ന് ആരോപണം മാധ്യമങ്ങള്‍ മുക്കി എന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി പറയുന്നു. ഡബ്ല്യുസിസിക്കെതിരെ അന്വേഷണം വേണമെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. ഒരു തലമുറയെയാണ് റീമയും ആഷിഖും ചേർന്ന് നശിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേക്ഷണം വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മലയാള സിനിമയിലെ ലഹരി മാഫിയയെക്കുറിച്ച് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടന്നില്ല. ഹേമ കമ്മറ്റിയില്‍ കേവലം നാലുപേര്‍ മാത്രമാണ് മൊഴി കൊടുത്തത്. അതിനാല്‍ കമ്മറ്റിയില്‍ വിശ്വാസമില്ലാ ഭാഗ്യ ലക്ഷ്മി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ താരം ഫെഫ്ക പോലുള്ള സംഘടനകളെ തകര്‍ക്കാന്‍ ഈ കൂട്ടായ്മകള്‍ ശ്രമിക്കുന്നുണ്ടെന്നും നടി പറയുന്നു.കൂടാതെ ഡബ്ല്യു.സിസി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ ലോകത്ത് ഉള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേവലം നടി നടന്മാരെ മാത്രമാണ് നിങ്ങള്‍ കണ്ടത്. ഇവര്‍ക്കെല്ലാവര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ ഭയമാണ് കാരണം ഇവരെയും നിങ്ങള്‍ മാധ്യമങ്ങള്‍ പീഡിപ്പിക്കപ്പെട്ടവരായി ചിത്രീകരിക്കുമോ എന്ന പേടിയുണ്ട് ഭാഗ്യലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
