സുപ്രഭാതം പത്രത്തിലെ പരസ്യത്തില്‍ സമസ്തക്ക് ബന്ധമില്ലന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത പരസ്യമാണ് എല്‍ഡിഎഫ് കൊടുത്തത്. ആ പരസ്യം ബിജെപിയെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്ന് പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ പത്രപരസ്യത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രെമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
