അരലക്ഷം അഭയാർഥികൾ വ്യാജ ആധാർ കാർഡുകളുടെ കേരളത്തിൽ കഴിയുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. മിലിട്ടറി ഇന്റലിജന്റ്‌സ് ആണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികൾ ആണ് ഇത്തരത്തിൽ വ്യാജ ആധാർ കാർഡുകളുമായി കേരളത്തിൽ കഴിയുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. അസമിലെ മധുപുർ, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരത്തിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണം കൂടുതൽ ഊർജിതം ആക്കി.കൂടാതെ കേരളത്തിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കേരളം അടക്കമുള്ള കടൽത്തീര സംസ്ഥാനങ്ങളിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം വ്യാപിപ്പിച്ചു. വ്യാജ ആധാർ ഉപയോഗിച്ചു കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ സൂചന നൽകിയിരുന്നു.
ഈ വിവരത്തെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ ആണ് ഈ കണ്ടെത്തൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും താമസിക്കാനും കുറ്റവാളികൾക്ക് ഇന്ത്യ വിട്ടു പോകാനും ഇത് മൂലം സഹായകമാകും. പലരും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
