News

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂ, എ.ഡി.ജി.പി. അജിത് കുമാർ ആ സ്ഥാനത്ത് അധികകാലം തുടരാൻ സാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ്‌ എസ്‌ ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും എൽ ഡി എഫ് ഭരിക്കുന്ന ഒരു സർക്കാരിന്റെ എ ഡി ജിപി ആകാൻ പാടില്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണ൦ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും രാഷ്ട്രീയവും ആശയവും ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണ്. ആ മൂല്യങ്ങൾ മറന്നുകൊണ്ടുള്ള പരിഹാരത്തിന് വേണ്ടി ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top