പൂരം കലക്കാൻ പ്ലാനിട്ടത് ADGP, ഒന്നാം പ്രതി മുഖ്യമന്ത്രി, വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
2023 മെയ് മാസത്തില്‍ ആര്.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളാണ് കണ്ടത്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. അജിത് കുമാറാണ് അന്വേഷിക്കുന്നത്. വീണിടത്ത് കിടന്ന് ഉരുളുന്ന പരിപാടിയാണ് സർക്കാർ ചെയ്തതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം വീണ്ടും പരസ്യ പ്രസ്താവനയുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി അന്‍വര്‍ പറഞ്ഞു.
