Film news

സിനിമാ ഷൂട്ടിംഗിനിടെ താൻ താമസിച്ച മുറിയുടെ വാതിലിൽ നടിമാർ വന്ന് മുട്ടിയിട്ടുണ്ട്; കൊല്ലം തുളസി

സിനിമാ ഷൂട്ടിംഗിനിടെ താൻ താമസിച്ച മുറിയുടെ വാതിലിൽ നടിമാർ വന്ന് മുട്ടിയിട്ടുണ്ടെന്ന് നടൻ കൊല്ലം തുളസി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പറയിലേക്ക് സ്ത്രീകളെ വിളിക്കുന്നതിൽ തെറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിടപ്പറയിലേക്ക് സ്ത്രീകളെ വിളിക്കുന്നതിൽ തെറ്റില്ല. മൃഗങ്ങളെ ആ സ്ഥാനത്ത് വിളിക്കാൻ കഴിയുകയില്ലല്ലോ?. സ്ത്രീയ്ക്കും പുരുഷനും കിടപ്പറ പങ്കിടണമെങ്കിലും പുരുഷനും സ്ത്രീയും വേണം. ദൈവം ആദത്തെയാണ് ആദ്യം സൃഷ്ടിച്ചത്. ആദത്തിന്റെ ദു:ഖം കണ്ടാണ് ഇണയെ സൃഷ്ടിച്ചതെന്നും കൊല്ലം തുളസി പറഞ്ഞു.

ഒരു നടിയും എനിക്കെതിരെ ആരോപണം ഒന്നും പറയില്ല. ഞാന്‍ പേടിക്കേണ്ട കാര്യവുമില്ല. എനിക്ക് തെറ്റായ ചിന്തായില്ലാതില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങളൊക്കെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടവരാണ്. ഞങ്ങള്‍ ചെറിയ വില്ലന്‍ വേഷങ്ങളും ആന്റി ഹീറോയുമായാണ് അഭിനയിക്കുന്നത്. ഞാന്‍ ബലാത്സംഗ സീനൊന്നും അഭിനയിച്ചിട്ടില്ല. അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്.

Most Popular

To Top