മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി. നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു.
തനിക്ക് സർക്കാരിൽ നിന്നും യാതൊരു പിന്തുണയും കിട്ടിയില്ലെന്ന് നടി ആരോപിച്ചു. സർക്കാരാണ് എന്നെ രക്ഷിക്കേണ്ടിരുന്നത്. എന്നാൽ തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു.
