News

നടിയെ ആക്രമിച്ച കേസ്; അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. സുപ്രീം കോടതിക്കും ഹൈകോടതിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കത്തിൽ അതിജീവിത പറയുന്നു.

അതേസമയം മെമ്മറി കാർഡ് തുറന്നതിലും നടപടിയില്ലെന്നും കത്തിൽ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല എങ്കിലും ഏകദേശം കേസിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് ഇങ്ങനൊരു കത്ത് നല്കിയിരിക്കുന്നത.

 

Most Popular

To Top