Film news

ബാൽക്കണിയിൽ നിന്ന് ന​ഗ്നതാ പ്രദർശനവും, അസഭ്യവർഷവും; നടൻ വിനായകൻ വീണ്ടും വിവാദത്തിൽ

നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വിനായകൻ അസഭ്യവർഷം നടത്തുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി കിട്ടിയാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പച്ച കൈലിയുടുത്ത് വന്ന വിനായകൻ തുണിയുരിഞ്ഞ് നാട്ടുകാർക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തുകയും തെറിയഭിഷേകം നടത്തുന്നതുമാണ് വീഡിയോ. മദ്യലഹരിയിൽ  വിനായകൻ കാലുറയ്‌ക്കാതെനിലത്തു വീഴുന്നതും വിഡിയോയിൽ  കാണാം.

മദ്യപിച്ച് ലക്കുകെട്ടും ആൾക്കാരെ തെറിപറഞ്ഞും പൊലീസിനോടും സൈനികരോടും കയർത്തും നിരവധി തവണ വിവാദത്തിലായ താരമാണ് വിനായകൻ. ഹൈദരാബാദ് രാജീവ് ​ഗാന്ധി വിമാത്താവളത്തിലാണ് നടൻ മദ്യപിച്ച് യാത്രക്കാർക്ക് ശല്യമായത്. തുടർന്ന് ഇയാളെ സിഐഎസ്എഫ് തടഞ്ഞു വയ്‌ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

Most Popular

To Top