News

യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്.. മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ.. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനായകൻ രംഗത്തെത്തിയത്. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുതെന്നും, അൻവറിൻ്റേത് ‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം’ ആണെന്നും വിമർശിക്കുന്നു.

നടൻ വിനായകൻറെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം:

യുവതി യുവാക്കളെ
“ഇദ്ദേഹത്തെ നമ്പരുത് ”
ശ്രീമാൻ P V അൻവർ,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തൻവീട്…..
Mr. P V അൻവർ
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ
യുവതി യുവാക്കളെ,
“ഇദ്ദേഹത്തെ നമ്പരുത്”
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് ..

Most Popular

To Top