നടി കൃതി ഷെട്ടിക്കൊപ്പം അഭനയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഈ അടുത്തിടക്ക് നടൻ വിജയ് സേതുപതി പറഞ്ഞിരുന്നു, എന്നാൽ നടന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറലായിരുന്നു, എന്നാൽ ഇപ്പോൾ ആ കാര്യത്തെ കുറിച്ച് വിജയ് സേതുപതി മറുപടി നല്കുകയാണ് . ഇപ്പോള്‍ ഹൈദരാബാദില്‍ തന്‍റെ പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോളാണ് ,അവിടെയും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോളാണ് വിജയ് സേതുപതി പ്രതികരിക്കുന്നത്,
ദയവായി അത് ഒഴിവാക്കൂ’ താന്‍ ഇതിന് വിശദമായ മറുപടി നല്‍കിയെന്ന് താരം വ്യക്തമാക്കി. അതെ പ്രായ വ്യത്യാസം തന്നെയാണ് കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ താൻ തയ്യാറാകാത്തതിന് കാരണ൦ , ഡിഎസ്പി സിനിമയിൽ കൃതിയുടെ ജോഡിയാകാനുള്ള ഓഫറാണ് ഞാന്‍ നിരസിച്ചത്. ഉപ്പണ്ണ എന്ന തെലുങ്ക് ചിത്രത്തില്‍ കൃതിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിരുന്നു
ഞാൻ കൃതിയോട് നീ എന്‍റെ മകനേക്കാൾ അൽപ്പം മൂത്തതാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ യഥാർത്ഥ പിതാവായി കണക്കാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അന്ന് താൻ പറഞ്ഞിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്
