News

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് പാർട്ടിപതാക പുറത്തിറക്കി 

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് അദ്ദേഹത്തിന്റെ പാർട്ടി പതാകയും പുറത്തിറക്കി. ഇന്ന് രാവിലെയാണ് നടൻ തന്റെ രാഷ്ട്രീയ പതാക പുറത്തിറക്കിയത്, പതാകയിൽ ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ടു ആനകൾ നില്ക്കുന്നതുമാണ് കാണാൻ കഴിയുന്നത് കൂടാതെ സംഗീതയജ്ഞൻ തമൻ ചിട്ടപ്പെടുത്തിയ ഗാനവും ഈ ചടങ്ങിൽ പരിചയപ്പെടുത്തി.

തമിഴ് നാട്ടിൽ നിർദേശിച്ച സ്ഥലങ്ങളിലെല്ലാം തന്നെ ഈ പാർട്ടിപതാക കെട്ടാനും കൊടിമരം സ്ഥാപിക്കാനും നിർദേശിച്ചു. ആദ്യം ചെന്നയിലാണ് വിജയ് ഈ പതാക ഉയർത്തിയത്. അതിനോടൊപ്പം നടൻ പ്രതിജ്ഞയും തന്റെ പ്രവർത്തകർക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്യ്തു.

2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പ് ആണ് വിജയ് യുടെ ലക്‌ഷ്യം. ഈ പതാകയുടെ നിറങ്ങളായ മഞ്ഞ സമതത്വത്തിന്റെ അടയാളവും. വാകൈ പുഷ്പം പതാകയുടെ  നടുക്ക് ആലേഖനം ചെയ്യ്തിട്ടുണ്ട്, വിജയ് യുടെ സിനിമ ഗോട്ടിന്റെ റിലീസ് സമയത്തു എല്ലാം തീയിട്ടറുകളിലും ഈ പതാക ഉയർത്തുമെന്നും സൂചനകൾ ഉണ്ട്

Most Popular

To Top