News

2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള  രീതിയിൽ നടൻ വിജയ് തമിഴ് നാട്ടിൽ പര്യടനം ആരംഭിക്കുന്നു 

നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി  ഉടൻ തന്നെ നടൻ തമിഴ്‌നാട്ടിൽ പര്യടനം ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം.

യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. വനിതാ പങ്കാളിത്തവും വർധിപ്പിക്കും.മെമ്പർഷിപ്പ് ഡ്രൈവിനായി മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച്  മെമ്പർഷിപ്പ് ഡ്രൈവ് നടത്തണമെന്നും നടൻ വിജയ് നിർദ്ദേശിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top