നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് സിദ്ധിഖ് അന്വേഷണസംഘത്തിന് ഇ മെയിൽ ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത് ശേഷം വിട്ടയക്കും. അറസ്റ്റ് പാടില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.
