News

ബലാത്സംഗക്കേസ്: നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ തന്നെ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പല അഭിനേതാക്കൾക്കും എതിരെ ​ഗുരുതര ആരോപണങ്ങൾ ആണ് ഉയർന്ന് വന്നത്. യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന് എതിരെയും കേസുണ്ട്. യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ്‌ ‌ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.

Most Popular

To Top