Film news

വിഗ്ഗ് വെക്കാത്ത കാരണം വെളിപ്പെടുത്തി നടൻ സിദ്ദിഖ് 

താൻ വിഗ്ഗ് വെക്കാത്ത കാരണം പറഞ്ഞു നടൻ സിദ്ധിഖ്, തന്റെ വ്യക്തി ജീവിതത്തിൽ അതൊരു ആവശ്യ സാധനം ആണെന്ന് തോന്നിയില്ല, അതുകൊണ്ടു തന്നെയാണ് താൻ വിഗ്ഗ് ഉപയോഗിക്കാത്തത്, ഞാൻ ഇങ്ങനെ തന്നെ ഓക്കേ അല്ലേ. വിഗ് ഉപയോഗിക്കാത്തത് കൊണ്ടുള്ള പ്രയോജനം ഉപയോഗിക്കുമ്പോൾ വരുന്ന വ്യത്യാസമാണ്. താൻ കഥാപാത്രത്തിനെ വേണ്ടി വിഗ്ഗ് വെക്കുമ്പോൾ ആ കഥാപാത്രമായി താൻ മാറി എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട് നടൻ പറയുന്നു
വിഗ് വച്ച് സ്റ്റൈൽ ആയി എപ്പോഴും നടക്കുകയും സിനിമയിലും അങ്ങനെ തന്നെ വരികയും ചെയ്താൽ കഥാപാത്രത്തിന് ഒരു വത്യാസവും തോന്നില്ല. എന്നാൽ നാച്ചുറലായി നടക്കുമ്പോൾ സിനിമയിലെ കഥാപാത്രമാകുമ്പോൾ പെട്ടന്ന് മറ്റൊരു മുഖം വരും. അതുകൊണ്ടു എന്റെ ഈ ലുക്ക് പെട്ടന്ന് ഒരു കഥാപാത്രമായി മാറാൻ കഴിയും . അതേസമയം വിഗ് വയ്ക്കുകയോ മീശ വടിക്കുകയോ താടി വെക്കുകയോ ഒക്കെ ചെയ്താൽ പെട്ടെന്ന് ഒരു മാറ്റം വന്നു എന്ന് എനിക്ക് തന്നെ തോന്നും. അതെനിക്ക് ആത്മവിശ്വാസം തരുകയും അതെന്റെ പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്യും സിദ്ദിഖ് പറയുന്നു

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top