News

വത്യസ്ഥ  സമയങ്ങളിൽ വത്യസ്ഥ ആരോപണം; രേവതി സമ്പത്തിനെതിരെ  പരാതിയുമായി നടൻ സിദ്ധിഖ് 

ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടൻ സിദ്ദിഖ്, ഡിജിപി ക്കാണ്  നടൻ കേസ് കൊടുത്തിരിക്കുന്നത്, നടി തനിക്കെതിരെ നടത്തിയ ആരോപണത്തിൽ അജണ്ട ഉണ്ടെന്നും അതുപോലെ അവർ വെത്യസ്ത സമയങ്ങളിൽ വത്യസ്ത ആരോപണങ്ങളുമാണ് നടത്തിയിരിക്കുന്നതും എന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാണ് സിദ്ധിഖ് ഡി ജിപി ക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.

അമ്മ’യ്ക്ക് എതിരെ ഒരു ആരോപണം ഉണ്ടായപ്പോൾ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേർന്ന് ഒരു വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിയ്ക്ക് എതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോൾ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അത്. എന്നാൽ അതിനു ശേഷം പല തവണയും പല ആരോപണങ്ങളാണ് നടി നടത്തിയിരിക്കുന്നത് എന്നാണ് സിദ്ധിഖ് പറയുന്നത്.

ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സം​ഗം ചെയ്തു എന്നും പറയുകയുണ്ടായികൂടാതെ . ഒരുഘട്ടത്തിൽ പോക്സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തിൽ വ്യത്യസത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട ഉണ്ടെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു.

കൂടാതെ രേവതി സമ്പത്തിനെ ഒരു ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളതെന്നും പരാതിയിൽ സിദ്ദിഖ് പറയുന്നുണ്ട്. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോയിൽ വച്ചായിരുന്നു ഇത്.അവർ അന്ന് മാതാപിതാക്കളോടപ്പമായിരുന്നു എത്തിയതെന്നും സിദ്ധിഖ് പരാതിയിൽ പറയുന്നുണ്ട് .

Most Popular

To Top