നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാൽ, ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക് അയയ്ക്കുകയായിരുന്നു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് സിദ്ധിക്കിനെ ചോദ്യം ചെയ്യുകയാണ്. സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ അയച്ചിരുന്നു. ഈ മാസം 22-ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ട് മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്ന നിലപാടിലാണ് അന്വേഷണ സംഘം.
