താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ സ്ഥിയിലാണ് മലയാള താരസംഘടനയായ ‘അമ്മ’. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.
ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇടവേള ബാബു ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് മോഹൻലാൽ കൂടി മാറുന്നതു സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ സഹപ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്.
