Film news

സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ജോജു ജോർജ്ജിന്  പരുക്ക് 

സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ജോജു ജോർജിന് പരുക്ക്, മണിരത്നം സംവിധാനം ചെയ്യ്ത ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം, ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. ഈ സിനിമയുടെ ചിത്രീകരണത്തിൽ  കമൽ ഹാസനും, നാസറും നടനോടൊപ്പമുണ്ടായിരുന്നു , ഇരുവരും ചാടിയിറങ്ങുന്നതിനൊപ്പം  ജോജു ചാടിയിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്

‘പൊന്നിയിന്‍ സെല്‍വന്’ ശേഷം മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ വൻതാരനിരതന്നെ അണിനിരക്കുന്നുണ്ട്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക്, ഐശ്വര്യ ലക്ഷ്മി, അഭിരാമി, ജോജു ജോർജ്, നാസർ എന്നിവർ ചിത്രത്തിലുണ്ട്. പോണ്ടിച്ചേരിയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top