Film news

നടൻ ദിലീപ് ശങ്കറിൻ്റെ മരണം: തലയിൽ പൊട്ടൽ, മുറിൽ മദ്യക്കുപ്പികൾ, ആത്മഹത്യയല്ലെന്ന് പോലീസ് നിഗമനം

നടൻ ദിലീപ് ശങ്കറിൻ്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് നിഗമനം. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു.

നടൻ ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്ന് പൊലീസ് സംശയിക്കുന്നു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തി. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കും.

ഇന്നലെയാണ് സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Most Popular

To Top