Film news

കോകിലയ്ക്ക് 24 വയസ്, തനിക്ക് 42, അടുത്ത് തന്നെ കുഞ്ഞുണ്ടാകുമെന്ന് നടൻ ബാല

ഭാര്യ കോകിലയ്ക്കും തനിക്കും തമ്മിലുള്ള പ്രായവ്യത്യാസം വെളിപ്പെടുത്തി നടന്‍ ബാല.ആര്‍ക്കും എന്ത് വേണമെങ്കിലും പറയാമെന്നും 24 വയസാണ് തന്റെ ഭാര്യക്കുള്ളതെന്നും ബാല വെളിപ്പെടുത്തി. ഇപ്പോള്‍ തനിക്ക് പ്രായം 42 ആയി എന്നും കോകിലയ്ക്ക് പണ്ട് മുതലെ തന്നൊട് സ്‌നേഹമായിരുന്നുവെന്നും എന്നാല്‍ തനിക്കത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും ബാല പറയുന്നു.

നല്ല രീതിയില്‍ ജീവിക്കണം എന്നാണ് ആഗ്രഹം. ഇവിടെ നിന്ന് പോകാനാണ് തീരുമാനമെന്നും ബാല പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷത്തിലാണ്.  കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്.

2018ല്‍ കോകില എഴുതിയ ഡയറിയും കവിതയുമെല്ലാം തന്റെ പക്കലുണ്ട്. എന്നെ ചെറുപ്പം മുതല്‍ എന്നെ സ്‌നേഹിക്കുന്ന ആളാണ് കോകില. എന്നോടുള്ള സ്‌നേഹത്തെ കുറിച്ച് കോകില ആദ്യം എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ വിവാഹത്തിന്റെ കാര്യം എന്നോട് പറഞ്ഞപ്പോള്‍ ചെറുപ്പം മുതലേ എടുത്തുവളര്‍ത്തിയ കുട്ടിയല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്. പെട്ടെന്നു വരുന്ന സ്‌നേഹം വെറെ, പഴകി പഴകി സ്‌നേഹം വരുന്നതും വേറെ. മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്. എനിക്കിപ്പോള്‍ 42 വയസ്സ് ആയി. അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. കോകില പണ്ടേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ പൊട്ടനായ എനിക്ക് അത് മനസ്സിലായില്ല ബാല പറയുന്നു.

Most Popular

To Top