Film news

ഈ കേസിന് പിന്നില്‍ ആരെന്ന് അറിയാം, എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും, നടന്‍ ബാല

തന്നെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്ന് നടന്‍ ബാല. മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ബാലയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.  മൂന്ന് ആഴ്ചയായി മുന്‍ ഭാര്യക്കെതിരെ സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല ബാല പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തതിൽ വേദനയില്ലെന്നും എന്നാൽ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോൾ വേദനയുണ്ടെന്ന് ബാല പ്രതികരിച്ചു. ജാമ്യം ലഭിച്ച് പുറത്തുവന്നതിനു പിന്നാലെയായിരുന്നു നടന്റെ പ്രതികരണം.ആരാണ് ഈ കേസിന് പിന്നിലെന്ന് അറിയാമെന്നും എന്നെ കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കുംമെന്നും ബാല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിന് ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഈ കേസ് ഗൂഢാലോനയാണെന്നും ഹൈക്കോടതിയില്‍ പോകുമെന്നും നടന്റെ അഭിഭാഷക അറിയിച്ചിട്ടുണ്ട്.

Most Popular

To Top