Film news

കോകിലയ്‌ക്കെതിരെ സൈബര്‍ ആക്രമണം, പ്രതികരിച്ച് നടൻ ബാല

ഭാര്യ കോകിലയ്‌ക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങൾ രൂക്ഷമായി പ്രതികരിച്ച് നടന്‍ ബാല. തൻറെ ഭാര്യയുടെ കണ്ണ് നിറയിച്ചവർ മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തി ബാല പ്രതികരിച്ചിരുന്നു. ഭാര്യയെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ബാല മുന്നറിയിപ്പ് നല്‍കി.

കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബാലയുടെ വാക്കുകള്‍ – ‘മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. എന്റെ മാമന്റെ മകളാണ് കോകില, നിന്റെ ഭാര്യയെ കുറിച്ച്‌ ഞാൻ പറഞ്ഞാല്‍ എന്തായിരിക്കും. ഞാൻ പറയുന്നു, നിങ്ങള്‍ സിനിമയെ കുറിച്ചും റിലീസിനെ കുറിച്ചും അഭിനയത്തെ കിറിച്ചുമൊക്കെ സംസാരിക്കൂ, ഇന്ന് എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു. എൻറെ ഭാര്യയുടെ കണ്ണ് നിറയിച്ചവർ മാപ്പ് പറയണമെന്നും നടൻ പ്രതികരിച്ചു.

Most Popular

To Top