നാലാമതും വിവാഹിതനായി നടൻ ബാല. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്. ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലയാണ് വധു. ബന്ധുവായ കോകില.
അടുത്തിടെ വീണ്ടും വിവാഹിതനാകുമെന്ന് ബാല സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ബാല പറഞ്ഞു.
തൻറെ വിവാഹത്തില്‍ പങ്കെടുക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് വരാന്‍ സാധിച്ചില്ല. ഇപ്പോള്‍ 74 വയസായി. സുഖമില്ലാത്തത് കൊണ്ടാണ് അമ്മ എത്തിയില്ല. അനുഗ്രഹിക്കാന്‍ ആഗ്രഹമുള്ളവര്‍ അനുഗ്രഹിക്കുക വിവാഹശേഷം ബാല പറഞ്ഞു.
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ വിവാഹം കഴിച്ചിരുന്നു. ശേഷം എലിസബത്തുമായുള്ള വിവാഹം, വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
