Film news

സുരേഷ് ഗോപി വിജയിച്ചതിൽ സന്തോഷമുണ്ട് എന്നാൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ല നടൻ ബൈജു 

സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ചും, മന്ത്രിസ്ഥാനത്തെ കുറിച്ചും ഒരു കുറിപ്പ് സോഷ്യൽ മീഡിയിൽ  നടൻ ബൈജു സന്തോഷ്  പങ്കുവെച്ചു  വാർത്ത എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ആ വാർത്തയോട് പ്രതികരിച്ചെത്തുകയാണ് ബൈജു. ഞാൻ എഴുതിയെന്ന് പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. അതും സുരേഷ് ഗോപി ചേട്ടനെ കുറിച്ച് ഞാൻ എഴുതിയെന്നാണ്. എന്നാൽ ആകുറിപ്പുമായി എനിക്ക് ഒരു ബന്ധവുമില്ല  നടൻ പറഞ്ഞു

ആ കുറിപ്പ് ഞാൻ എഴുതിയതോ, അറിഞ്ഞതോ അല്ല. ഇത് ഏതോ ഒരാളുടെ ഭാവനയിൽ ഉയർന്നത്. അല്ലാതെ ഞാൻ ഒന്നും അറിഞ്ഞതല്ല. ആ പോസ്റ്റ് കണ്ടാൽ ഏതോ ഒരു സ്വപ്നം കണ്ടെഴുതിയതുപോലെയാണ് എഴുതിയിരിക്കുന്നത്,  അമ്മയുടെ ഓഫിസിലേക്ക് നടന്നു കയറുന്ന നിമിഷം’’ എന്നൊക്കെ. ആരോ ഫാന്റസി ലോകത്ത് ഇരുന്നു എഴുതിയതുപോലെ ഉണ്ട് ഞാൻ എന്തിനാണ് അങ്ങനെ എഴുതുന്നത്

എനിക്ക് സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്, ആ വിജയം ബി ജെ പി എന്ന പാർട്ടിയുടെ വിജയമല്ല പകരം അദ്ദേഹത്തിന്റെ സ്വന്തം വിജയം തന്നെയാണ്, മാത്രവുമല്ല ഇനിയും ആ മണ്ഡലത്തിന്റെ വികസനം കൂടിയാണ് ഉണ്ടാവുന്നത്, എന്ന് പറഞ്ഞുകൊണ്ട് ആരും ഇങ്ങനൊരു പോസ്റ്റ് എന്റെ പേരിൽ തയ്യാറാക്കരുത് ബൈജു പറയുന്നു,

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top