അജിത് കുമാറിനെതിരെ നടപടി വേണമെന്നും, അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുതയെന്നും ഷാഫി പറമ്പിൽ. ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കിയതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംപി.
മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്ര കുത്തിയതിന് പിന്നിലും ആർഎസ്എസ് അജണ്ടയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം കേരളത്തിൻ്റെ പോലീസ് ഡിപ്പാർട്മെൻ്റിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള, ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് താഴെയുള്ള ചുമതലയിലേയ്ക്ക് മാറ്റിയത് അതൊരു ശിക്ഷാ നടപടിയായി തന്നെ കാണേണ്ടി വരുമെന്ന് സി.പി.ഐ നേതാവ് വി.എസ് സുനിൽകുമാർ പറഞ്ഞു.
