News

കുംഭമേളയിലെ അപകടം; സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്കും പരികേറ്റവർക്കും സഹായം ഉറപ്പാക്കും

ഇന്ന് പുലർച്ചെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലുണ്ടായ അപകടത്തിൽ തിക്കിലും തിരക്കിലുംപെട്ട് 15 തീർത്ഥാടകർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നിരന്തരം നിരീക്ഷിക്കുകയും സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. തിക്കിലും തിരക്കിലും മരിച്ചവർക്ക് അഗാധമായ അനുശോചനം പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരികേറ്റവർക്കും സഹായം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിനുപിന്നാലെ സ്ഥിതിഗതികൾ നിരീക്ഷിച്ച പ്രധാനമന്ത്രി മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാല് തവണ സംസാരിച്ചു.

“പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭക്തർക്ക് എൻ്റെ അഗാധമായ അനുശോചനം. ഇതോടൊപ്പം പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരന്തബാധിതരെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിൽ പ്രാദേശിക ഭരണകൂടം ഏർപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ, ഞാൻ മുഖ്യമന്ത്രി യോഗി ജിയുമായി സംസാരിച്ചു, സംസ്ഥാന സർക്കാരുമായി ഞാൻ നിരന്തരം ബന്ധപ്പെടുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കുംഭ മേളയിൽ സംഭവിച്ചത്

Most Popular

To Top