News

തിരുവനന്തപുരത്തു രണ്ടിടങ്ങളിൽ നിന്ന് 40 കിലോയോളം കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്തു രണ്ടിടങ്ങളിൽ നിന്ന് കഞ്ചാവ് പിടികൂടി. പാറശാലയിലും നെടുമങ്ങാടും നിന്നായി 40 കിലോയോളം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ദമ്പതികളടക്കം ആറ് പേർ പിടിയിലായത്.

പാറശ്ശാല റെയില്‍വെ സ്റ്റേഷൻ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേർ പിടിയിലായി. നെടുമങ്ങാട്ടെ വാടകവീട്ടില്‍ ദമ്പതികളാണ് ക‍ഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇവർ എക്സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ശുചിമുറിയിൽ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിക്കുകയും ശ്രമം പാളിയതോടെ യുവതിയുടെ ഭർത്താവ് മനോജ് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യ ഭുവനേശ്വരി എക്സൈസിന്റെ കസ്റ്റഡിയിലാണ്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശ്ശാല റെയില്‍വെ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരെ പിടികൂടി. വലിയതുറ സ്വദേശിയായ ചന്ദ്രൻ, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, കൊല്ലം സ്വദേശി ഷിബു, രഞ്ചൻ ഖുറാ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയില്‍ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.

Most Popular

To Top