News

തൃശൂർ നഗരത്തിൽ യുവാവിനെ കുത്തികൊന്ന സംഭവം; പ്രതികൾ സ്‌കൂളിലും ശല്യക്കാർ

തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ രണ്ട് പ്രതികൾക്കും മുൻപും ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ്. മോഷണ കേസുകളിൽ ഉൾപ്പെടെ ഇവർ മുൻപ് പിടിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ പ്രായത്തിന്റെ ആനുകൂല്യത്തിലാണ്  അന്ന് ഇളവ് ലഭിച്ചത്. പ്രതികളായ കൗമാരക്കാർ സ്‌കൂളിലെ സ്ഥിരം ശല്യക്കാരെന്ന് പോലീസ്. ഇതേ തുടർന്ന് ഇവരെ സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തൃശ്ശൂർ പൂത്തോൾ സ്വദേശി ലിവിൻ എന്ന 30 കാരനാണ് പുതുവത്സര തലേന്ന് മരിച്ചത്.

കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപ് പ്രതികൾ കഞ്ചാവ് വലിക്കുകയായിരുന്നുവെന്നും ഇരുവരും മദ്യപിച്ചിട്ടും ഉണ്ടായിരുന്നുവെന്നുമാണ് വിവരം.അരമണിക്കൂറോളം പരസ്പരം വാക്ക് തർക്കത്തിന് ശേഷമാണ് 14 വയസ്സുകാരൻ കത്തി എടുത്ത് കുത്തിയത്. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന 30കാരനായ ലിവിനെ ഇന്നലെ രാത്രിയാണ് കുത്തിക്കൊന്നത്. സംഭവത്തിൽ പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് പിടിയിലായത്.  ഇതിൽ 14 കാരനാണ് ലിവിനെ കുത്തിയത്.

 

Most Popular

To Top