അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്തു നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്‍വെച്ചാണ് സംഭവം. ചെര്‍പ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം കണ്ടെടുത്തത്. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാര്‍ക്കാട് പോലീസും പരിശോധനയിലേര്‍പ്പെട്ടത്.
ബൈക്കിന്റെ പെട്രോള്‍ ടാങ്കിലും പിന്‍സീറ്റിലുമുള്ള രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തവ. ആകെ 49, 82,500 രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിടികൂടിയ നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. സി.സുന്ദരന്‍ അറിയിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാര്‍ക്കാട് പോലീസും പരിശോധനയിലേര്‍പ്പെട്ടത്. ഇതിനിടെ ആണ് രേഖകളില്ലാതെ പണം കണ്ടെത്തിയത്.
