കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്ത വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74) പ്രതി. പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇയാൾ ഇപ്പോൾ ഒളിവിലാണ്.
22 വയസുകാരിയായ ഒഡിഷ സ്വദേശിയായ യുവതിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. ഒഡിഷ സ്വദേശിയായ ഇരുപത്തി രണ്ടുകാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15,000 രൂപ മാസശമ്പളത്തിൽ ജോലിക്കായി എത്തിയത്.
15-ാം തീയതി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകിയായിരുന്നു ശിവപ്രസാദ് പെൺകുട്ടിയെ അക്രമിച്ചത്. തുടർന്ന് പിറ്റേ ദിവസം ഇയാൾ യുവതിയെ വീട്ടിൽ തനിച്ചാക്കി കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോകുകയും ചെയ്തു. ഇതിനിടെ പീഡന വിവരം യുവതി തന്റെ ബന്ധുവിനെ അറിയിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു.
