Politics

റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തെ ന്യായീകരിച്ച് എ വിജയരാഘവൻ

റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറില്‍ പോണോ. പണ്ട് നമ്മള് നടന്നിട്ടില്ലേ. ഇത്ര വലിയ കാറ് വേണോ, എന്നാണ് സഖാവിൻറെ ചോദ്യം.

സി.പി.എം. കുന്നംകുളം ഏരിയാസമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് എ. വിജയരാഘവന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ” റോഡിൽ സ്‌റ്റേജ് കെട്ടിയത് കൊണ്ട് എന്തൊരു ട്രാഫിക് ജാം ഉണ്ടായി എന്നാണ് അവർ പറയുന്നത്. അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാം ഇല്ലേ? ഇവരെല്ലാവരും കൂടി കാറിൽ കയറി പോകേണ്ട കാര്യമുണ്ടോ? പണ്ട് നമ്മള് നടന്നിട്ടില്ലേ. ഇത്ര വലിയ കാറ് വേണോ. ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരേ. ഏറ്റവും വലിയ കാറ് പോകുമ്പോ അത്രയും സ്ഥലം പോവുകയല്ലേ.’… എന്നൊക്കെയാണ് പരാമർശങ്ങൾ.

Most Popular

To Top