മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും ബോർണിയോ മേഖലയിൽ അധിവസിക്കുന്ന തിഡോംഗ് ഗോത്ര സമൂഹത്തിനിടയിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ ഗോത്രത്തിൽ നിന്നും വിവാഹിതരാകുന്ന നവദമ്പതികൾ മൂന്ന് ദിവസം ഒരു മുറിയിൽ കഴിയണം. മൂന്ന് ദിവസത്തേക്ക് മലമൂത്രവിസർജ്ജനം ചെയ്യാൻപോലും പാടില്ലെന്നാണ് ഇവരുടെ അപൂർവ ആചാരം.
ടിഡോങ് ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് അവർ കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസർജ്ജനം ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് വിവാഹത്തിന്‍റെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു. അതോടെ വരനും വധുവും അശുദ്ധരായി തീരും. വിവാഹത്തിന്‍റെ പവിത്രത നിലനിർത്താന്‍, നവദമ്പതികൾ മൂന്ന് ദിവസത്തേക്ക് ടോയ്‍ലറ്റ് ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്. ഇനി അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ദുശ്ശകുനമായി കണക്കാക്കുന്നു. ടോയ്‌ലറ്റുകളിൽ നെഗറ്റീവ് എനർജി കൂടുതലാണ്. അതിനാൽ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം ഈ നെഗറ്റീവ് എനർജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഇത് ഇവരുടെ ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കുമെന്നും ഗോത്ര വിശ്വാസം അവകാശപ്പെടുന്നു.