News

സര്‍ക്കാറിന് തിരിച്ചടി;തദ്ദേശ വാര്‍ഡ് പുനര്‍ വിഭജന ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിന് തിരിച്ചടി.  തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി.

ഓർഡിനൻസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ​ഗവർണർ വ്യക്തമാക്കി. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. വാർഡ് പുനർവിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഒപ്പിടാതെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനും സര്‍ക്കാരിന് കഴിയില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top