മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരുക്കേല്‍പ്പിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ ടീച്ചറെ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മി (35) ആണ് അറസ്റ്റിലായത്.
ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകൾ വീണിരുന്നു. സ്കൂൾവിട്ട് വീട്ടിൽ വന്ന ശേഷമാണ് കുട്ടിക്ക് അടിയേറ്റ കാര്യം വീട്ടുകാർ അറിഞ്ഞത്. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
