പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് നവദമ്പതികളും അവരുടെ അച്ഛന്മാരും.
വീട്ടിലേക്ക് എത്താന്‍ 7 കിലോമീറ്റര്‍ മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം നടന്നത്.
മല്ലശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് കാർ അപകടത്തിൽപെട്ടത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര പുറപ്പെട്ടത്. അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിൽ ഇടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
ബസിലേക്ക് ഇടിച്ചു കയറിയ കാർ വെട്ടിപ്പൊളിച്ചാണ് കാറിനകത്ത് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ആദ്യം അനുവിനെ മാത്രമേ കാറിൽ നിന്ന് പുറത്തെടുക്കുവാൻ സാധിച്ചിരുന്നുള്ളു ബാക്കി മൂന്ന് പേരെ പുറത്തെടുക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയർഫോഴ്സും പൊലീസും വന്നെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്ന് ആണുങ്ങളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപെട്ടു. അനു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി മരണപെട്ടു.
ഹൈദരാബാദ് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിലേക്കാണ് മല്ലശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറിയത്. അയ്യപ്പന്മാർക്ക് നിസാര പരുക്കുകളുണ്ട്.
