ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുന് കാണാതായിട്ട് ഇന്നേക്ക് ഒരു മാസം . കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിന്റെ ബാക്കി ഭാഗങ്ങൾ ഇന്ന് തിരച്ചിൽ നടത്തും, ഡ്രഡ്ജർ എത്തിക്കുന്നതുവരെ തിരച്ചിൽ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. കൂടാതെ ഒരു അനുവാദം കിട്ടുകയാണെങ്കിൽ നേവിയും തിരച്ചിൽ നടത്തും.
അർജുൻ ഓടിച്ച ലോറിയുടെ കയർ കണ്ടെടുത്ത ഭാഗത്തായിരിക്കും ഇന്നും തിരച്ചിൽ നടത്തുക, പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തെരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തെരച്ചിലിൽ പങ്കെടുക്കും.
ഇവിടത്തെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും ഇനിയും കണ്ടെത്താനുണ്ട്. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അർജുന്‍റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു












