News

തൃശ്ശൂരിലെ ചില്‍ഡ്രന്‍സ് ഹോമിൽ വാക്കുതര്‍ക്കത്തിനിടെ 17കാരനെ തലക്ക് അടിച്ചുകൊന്നു

തൃശ്ശൂരിലെ ചില്‍ഡ്രന്‍സ് ഹോമിൽ വാക്കുതര്‍ക്കത്തിനിടെ 17കാരനെ തലക്ക് അടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രണ്‍സ് ഹോമിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായത്.

സഹതടവുകാരൻ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഇന്നലെ രാത്രി വാക്കുതർക്കം ഉണ്ടായി. ഇന്നു വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും 16 വയസ്സുകാരന്‍ അഭിഷേകിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയുമായിരുന്നു. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Most Popular

To Top