News

ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 492 മരണം; ആക്രമണം ലെബനനിലെജനവാസ കേന്ദ്രത്തിൽ

ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 492 മരണം. ആക്രമണം ലെബനനിലെജനവാസ കേന്ദ്രത്തിൽ. വ്യോമാക്രമണത്തിൽ മരിച്ചവരിൽ 58 സ്ത്രീകളും, 35 കുട്ടികളും. 1,600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ദക്ഷിണ ലെബനോനില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം.

തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തുള്ള ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. സംഘര്‍ഷ ബാധിത പ്രദേസങ്ങളില്‍ നിന്ന് ഇപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

Most Popular

To Top