News

സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ 4 സ്‌ത്രീകളെ പീഡിപ്പിച്ചു; 73-കാരനായ ഇന്ത്യക്കാരൻ അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 73-കാരനായ ഇന്ത്യക്കാരന്‍ സിങ്കപ്പൂരില്‍ അറസ്റ്റിലായി. യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലാണ് പീഡനമുണ്ടായത്.

ബാലസുബ്രഹ്മണ്യന്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടിയത്.   ബാലസുബ്രഹ്മണ്യൻ രമേശ് എന്നയാള്‍ക്കെതിരെ ഏഴ് പീഡന കുറ്റങ്ങൾ ചുമത്തിയതായുമാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രതിയായ ബാലസുബ്രഹ്മണ്യൻ പുലർച്ചെ 3:15 ഓടെയാണ് ആദ്യ പീഡനം നടത്തുന്നത്. അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ ഇരയെയും പീഡിപ്പിച്ചു. പിന്നീട് പുലർച്ചെ 3.30 നും 6 നും ഇടയിൽ രണ്ടാമത്തെ സ്‌ത്രീയെ ഇയാൾ മൂന്ന് തവണ കൂടി പീഡിപ്പിച്ചു. രാവിലെ 9:30 ഓടെ മൂന്നാമത്തെ സ്‌ത്രീയെ അപമാനിക്കുകയും നാലാമത്തെ സ്‌ത്രീയെ വൈകുന്നേരം 5:30 ഓടെ പീഡിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

ഇയാള്‍ക്ക് 21 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. ജയില്‍ശിക്ഷയ്ക്ക് പുറമേ പിഴയും ലൈംഗികാതിക്രമക്കേസുകളില്‍ ചാട്ടവാറടിയും സിങ്കപ്പൂരിലെ ശിക്ഷാരീതിയാണ്. എന്നാല്‍, അമ്പതുവയസ്സിന് മുകളിലുള്ളവരെ ചാട്ടവാറടിയില്‍നിന്ന് ഒഴിവാക്കാറുണ്ട്. അതിനാല്‍ 73-കാരനായ പ്രതിക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടിവരില്ല.

Most Popular

To Top