പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം 15 ആയി. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 30 ഓളം സ്ത്രീകൾക്ക് അപകടത്തിൽ പരിക്കേറ്റു. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് അഖാഡകൾ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത സ്‌നാൻ പിൻവലിച്ചു. രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. എഴുപതിലധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ആൾക്കൂട്ടത്തിൻ്റെ കുത്തൊഴുക്കിൽ 15 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികൾ വിലയിരുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.
